ബിഗ് ബില്യണ്‍ ഫെസ്റ്റിവല്‍ സെയില്‍ പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട്; വമ്പിച്ച വിലക്കുറവിനോടൊപ്പം 7000 ത്തിലധികം തൊഴിലവസരങ്ങളും

October 05, 2020 |
|
News

                  ബിഗ് ബില്യണ്‍ ഫെസ്റ്റിവല്‍ സെയില്‍ പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട്; വമ്പിച്ച വിലക്കുറവിനോടൊപ്പം 7000 ത്തിലധികം തൊഴിലവസരങ്ങളും

ന്യൂഡല്‍ഹി: വര്‍ഷം തോറും നടത്തി വരുന്ന ബിഗ് ബില്യണ്‍ ഫെസ്റ്റിവല്‍ സെയില്‍ പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്‍ട്ട്. ഒക്ടോബര്‍ 16 നാണ് സെയില്‍ ആരംഭിക്കുന്നത്. ആറ് ദിവസം നീണ്ട് നില്‍ക്കുന്നതാണ് സെയില്‍. ഇത്തവണ നവരാത്രി ആഘോഷത്തിന് ഒരു ദിവസം മുമ്പ് ഒക്ടോബര്‍ 15 ന് തന്നെ ഫ്ളിപ്കാര്‍ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് വില്‍പന ആക്സസ് ചെയ്യാന്‍ കഴിയും.

ഉത്സവ സീസണുകളിലാണ് പ്രധാനമായും ഇ-കൊമേഴ്സ് മാര്‍ക്കറ്റുകളുടെ വില്‍പ്പന. നിലവില്‍ കൊവിഡ് പ്രതിസന്ധി കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഇ-കൊമേഴ്സ് മാര്‍ക്കറ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതിനാല്‍ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാവുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമേ ലക്ഷക്കണക്കിനാളുകള്‍ക്ക് പരോക്ഷമായി തൊഴില്‍ ലഭിക്കുന്നതിനൊടൊപ്പം 7000 ത്തിലധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നുമാമ് ഫ്ളിപ്കാര്‍ട്ടിന്റെ കണക്ക്കൂട്ടല്‍. ബിഗ് ബില്യണ്‍ ഡെയിസില്‍ പ്രതീക്ഷിക്കുന്ന വലിയ വില്‍പന കണക്കിലെടുത്ത് 850 നഗരങ്ങളിലായി 50000 ത്തിലധികം കിരാന സ്റ്റോറുകളും വിപൂലീകരിച്ചിട്ടുണ്ടെന്ന് ഫ്ലികാര്‍ട്ട് വ്യക്തമാക്കി.

മൊബൈല്‍ ഫോണകളും ടെലിവിഷനും ഇലക്ട്രോണിത് ഉല്‍പ്പന്നങ്ങളും അടക്കമുള്ള വസ്തുക്കള്‍ക്ക് ബിഗ് ബില്യന്‍ ഡേയ്സ് സെയിലില്‍ വമ്പന്‍ വിലക്കിഴിവുണ്ടാവുമെന്ന് ഫ്ലിപ്കാട്ട് അറിയിച്ചു. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് സെയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും. അതിന് പുറമേ ബജാജ് ഫിന്‍സെര്‍വ്, ഇഎംഐ കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുന്നവര്‍ക്കും ക്യാഷ്ബാക്ക് ലഭിക്കും.

Related Articles

© 2025 Financial Views. All Rights Reserved