27,000 കോടി രൂപ നിക്ഷേപം സമാഹരിച്ച് ഫ്ളിപ്കാര്‍ട്ട്; കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപയായി

July 12, 2021 |
|
News

                  27,000 കോടി രൂപ നിക്ഷേപം സമാഹരിച്ച് ഫ്ളിപ്കാര്‍ട്ട്;  കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപയായി

ആമസോണിനെയും ജിയോമാര്‍ട്ടിനെയും നേരിടാന്‍ ഫ്ളിപ്കാര്‍ട്ട് കോപ്പുകൂട്ടുന്നു. നിക്ഷേപകരില്‍ നിന്ന് 27,000 കോടി രൂപ (360 കോടി ഡോളര്‍) ഫ്ളിപ്കാര്‍ട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളര്‍)യായി. കാനഡ പെന്‍ഷന്‍ പദ്ധതി നിക്ഷേപ ബോര്‍ഡ്(സിപിപി  ഇന്‍വെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 2, ടൈഗര്‍ ഗ്ലോബല്‍ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്.

കഴിഞ്ഞ ജൂലായില്‍ വാള്‍മാര്‍ട്ട് 120 കോടി ഡോളര്‍ നിക്ഷേപം നടത്തിയതോടെ മൂല്യം 2,490 കോടി ഡളറായി ഉയര്‍ന്നിരുന്നു. 2018ലാണ് 1,600 കോടി ഡോളറിന് വാള്‍മാര്‍ട്ട് ഫ്ളിപ്കാര്‍ട്ടിനെ സ്വന്തമാക്കിയത്. അവസാ റൗണ്ടിലും കമ്പനിയില്‍ കൂടുതല്‍ തുകയിറക്കാന്‍ വാള്‍മാര്‍ട്ട് തയ്യാറായി. ഇതോടെ മൂല്യത്തിന്റെകാര്യത്തില്‍ ലോകത്തതെന്ന ഏറ്റവുംവലിയ 10 ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായി ഫ്ളിപ്കാര്‍ട്ട്. ആമസോണ്‍, ആലിബാബ, ഷോപ്പിഫൈ, ഗരേന, പിന്‍ഡുഡുവോ തുടങ്ങിയവയുടെ ഗണത്തിലേയ്ക്കാണ് ഫ്ളിപ്കാര്‍ട്ടുമെത്തുന്നത്.

ഇതോടെ ഇന്ത്യയില്‍ ഇ-കൊമേഴ്സ് മേഖയില്‍ കടുത്ത മത്സരമാണ് വരുംദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്. പലചരക്ക് ഓണ്‍ലൈന്‍ സ്ഥാപനമായ ബിഗ് ബാസ്‌കറ്റിനെ ഈയിടെ ടാറ്റ ഗൂപ്പ് ഏറ്റെടുത്തിരുന്നു. ഇ-കൊമേഴ്സ് മേഖലയ്ക്കായി സൂപ്പര്‍ ആപ്പ് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved