ഫ്‌ളിപ്പ്കാര്‍ട്ട് വിതരണത്തിനായി 40 ശതമാനം ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കും

June 29, 2019 |
|
News

                  ഫ്‌ളിപ്പ്കാര്‍ട്ട് വിതരണത്തിനായി 40 ശതമാനം ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കും

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ് കാര്‍ട്ട് 2019-2020 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തങ്ങളുടെ വിതരണത്തിലെ 40 ശതമാനത്തോളം വരുന്ന വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കും. പരിസ്ഥിതി മലിനീകരണം കുറക്കുകയും, കാര്‍ബണ്‍ അളവ് നിയന്ത്രിക്കുകയുമാണ് പുതിയ വിതരണ ലക്ഷ്യത്തിലൂടെ ഫ്‌ളിപ്പ്കാര്‍ട്ട് പ്രതീക്ഷിക്കുന്നതെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട്  160 ഇലക്ട്രിക് വാഹനങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ വിതരണത്തിനായി ഉപയോഗിക്കുമെന്ന് ആദ്യമായാണ് ഒരു ഇ-കൊമേഴ്‌സ് കമ്പനി പ്രഖ്യാപിക്കുന്നത്. ഹൈദരബാദ്, ഡല്‍ഹി കേന്ദ്രങ്ങളിലായിരിക്കും ഫ്‌ളിപ്പ്കാര്‍ട്ട് ആദ്യഘട്ടത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ തയ്യാറാവുക. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലെത്തിക്കുകയെന്നത് കേന്ദ്രസര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമാണ്. അതേസമയം വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളില്‍ വിവിധ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അഭിപ്രായ വ്യത്യാസമാണുള്ളത്. അടുത്തവര്‍ഷം ഇ-കൊമേഴ്‌സ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരുമെന്നാണ് സൂചന. 

 

Related Articles

© 2025 Financial Views. All Rights Reserved