ലിസ്റ്റഡ് കമ്പനികളുടെ പൊതുഓഹരി 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്തണമെന്ന് ധനമന്ത്രി

July 06, 2019 |
|
News

                  ലിസ്റ്റഡ് കമ്പനികളുടെ പൊതുഓഹരി 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്തണമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ലിസ്റ്റഡ് കമ്പനികളുടെ പൊതു ഓഹരിയില്‍ വര്‍ധനവുണ്ടാക്കണമെന്ന പ്രധാന ആവശ്യവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. ആവശ്യം പരിഗണിക്കാനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിപണി നിയന്ത്രകരായ സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. ലിസ്റ്റഡ് കമ്പനികളുടെ ഓഹരി 25 ശശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി മാറ്റുകയെന്ന ആവശ്യമാണ് ധനമന്ത്രാലയം ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം സെബി ഇത് ഉയര്‍ത്താന്‍ സാധ്യമല്ലെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ചിലര്‍ പറയുന്നത്. പൊതുഓഹരി പങ്കാളിത്തം ഉയര്‍ത്തിയാല്‍ പല കമ്പനികളെയും മോശമായി ബാധിച്ചേക്കും. 

അതേസമയം പ്രോമട്ടര്‍ വിഹിതം കൂടുതലുള്ള കമ്പനികളില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാകുമെന്നാണ് വിപണി വൃത്തങ്ങളിലുള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 1400 ലിസ്റ്റഡ് കമ്പനികളിലാണ് 65 ശതമാനത്തിലധികം വരുന്ന പ്രൊമോട്ടര്‍മാരുള്ളത്.ധനമന്ത്രിയുടെ നിര്‍ദേശം പാടെ തള്ളിക്കളയണമെന്നും ഇത് വിവിധ കമ്പനികള്‍ക്ക് മോശം കാലാവസ്ഥ വിപണി മേഖലകളില്‍ സൃഷ്ടിക്കുമെന്നാണ് വിപണിയിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. 

 ധനമന്ത്രി പറഞ്ഞ അഭിപ്രായം നടപ്പിലാക്കാന്‍ സെബി മുതിര്‍ന്നാല്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ അടക്കമുള്ള കമ്പനികള്‍ രണ്ട് ശതമാനം മുതല്‍ 10 ശതമാനം വരെയുള്ള ഓഹരികള്‍ കൂടുതല്‍ വിറ്റഴിക്കേണ്ടി വരും.അതേസമയം  3M India, ABB India , Glaxosmithkline Pharmaceuticals, Honeywell Automation India, Siemens, Whirlpool Of India and Kansai Nerolac Paints  എന്നീ കമ്പനികളുടെ ഓഹരികള്‍ 10 ശതമാനം മുതല്‍ 14 ശതമാനം വരെ വിറ്റഴിക്കേണ്ടി വരുമെന്നാണ് വിവിധ വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved