
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ജൂലൈയില്‍ നടക്കുന്ന ബജറ്റില്‍ ഭക്ഷ്യ സബ്‌സിഡി വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. സബ്‌സിയില്‍ 20 ശതമാനം വര്‍ധനവുണ്ടാക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഫിബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ 1.84 കോടി രൂപയോളം സബ്‌സിഡിയുടെ ചിലവില്‍ വര്‍ധന്വ വരുത്തിയിരുന്നു.
അടുത്തമാസം അവതരിപ്പിക്കാനൊരുങ്ങുന്ന ബജറ്റില്‍ 2.21 ലക്ഷം കോടി രൂപ സബ്‌സിഡിയില്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. അതേസമയം 20 ശതമാന വര്‍ധനവ് വരുത്തിയാല്‍ 36,000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത കേന്ദ്രസര്‍ക്കാറിനുണ്ടാകും. മുന്‍വര്‍ഷം സബ്‌സിഡിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ച തുക 1.71 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം സര്‍ക്കാര്‍ ആകെ സബ്‌സിഡിക്കായി ചിലവാക്കിയ തുക 47,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സബ്‌സിഡിക്കായി ഉയര്‍ന്ന തുക വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.