കോവിഡ് ബാധിച്ച് ചെരുപ്പ് കയറ്റുമതിയും; ഒരു ബില്യണ്‍ ഡോളറിന്റെ വിദേശ ഓര്‍ഡറുകള്‍ നഷ്ടപ്പെട്ടു

May 14, 2020 |
|
News

                  കോവിഡ് ബാധിച്ച് ചെരുപ്പ് കയറ്റുമതിയും; ഒരു ബില്യണ്‍ ഡോളറിന്റെ വിദേശ ഓര്‍ഡറുകള്‍ നഷ്ടപ്പെട്ടു

മുംബൈ: കോവിഡ് പ്രതിസന്ധി ചെരുപ്പ് കയറ്റുമതിയെയും ബാധിച്ചു. വ്യവസായ മേഖലയ്ക്ക് വിദേശത്ത് നിന്നുള്ള ഒരു ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകള്‍ നഷ്ടപ്പെട്ടു. ആയിരം രൂപയ്ക്ക് മുകളില്‍ വില വരുന്ന ചെരുപ്പുകള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് അടക്കമുള്ള സഹായം വേണ്ടിവരുമെന്നാണ് വ്യവസായ രംഗത്തെ പ്രമുഖരുടെ ആവശ്യം.

കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സ്‌പോര്‍ട്ട്  ചെയര്‍മാന്‍ അഖീല്‍ അഹമ്മദ്, വ്യവസായ മേഖലയില്‍ രണ്ട് മാസമായി പ്രവര്‍ത്തനം നടക്കുന്നില്ലെന്നും, ഭാവി കരാറുകള്‍ പലതും നഷ്ടമായെന്നും പറഞ്ഞു. വ്യവസായ മേഖലയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് തന്നെ ദിശമാറ്റേണ്ട സമയമാണ്. കേന്ദ്രസര്‍ക്കാര്‍ കൈയ്യയച്ച് സഹായം ചെയ്തില്ലെങ്കില്‍ നിലനില്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായ മേഖലയുടെ വളര്‍ച്ച 7.6 ശതമാനമാണ്. ആളോഹരി ഉപഭോഗം ഒരു വര്‍ഷം രണ്ട് ജോഡിയാണ്. ആയിരം ജോഡി ചെരുപ്പുകളാണ് ഒരു ദിവസം വിറ്റഴിക്കുന്നത.് 425 പേര്‍ക്ക് തൊഴില്‍ നല്‍കും. ലോകത്തെ 86 ശതമാനം ചെരുപ്പുകളും ലെതല്‍ ഉല്‍പ്പന്നങ്ങളാണ്. അതിനാല്‍ തന്നെ ലെതര്‍ ചെരുപ്പ് കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ക്ലാര്‍ക്‌സ് സിഇഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ എന്‍ മോഹന്‍ പറഞ്ഞു. അതേസമയം കൊവിഡ് പ്രതിസന്ധി ജൂണ്‍ മാസത്തിനപ്പുറത്തേക്ക് നീങ്ങുകയാണെങ്കില്‍, വ്യവസായ മേഖല 20 മുതല്‍ 30 ശതമാനം വരെ ചുരുങ്ങും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved