
ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്വദേശികളുടേയും വിദേശികളുടേയും എല്ലാ ഇടപാടുകളും രേഖപ്പെടുത്തി വെക്കുന്നതിന് യുഎഇ കാബിനറ്റ് ഇലക്ട്രോണിക് ഫാമിലി ബുക്ക് തുടങ്ങാന്‍ തീരുമാനിച്ചു. യുഎഇയിലുടനീളമുള്ള എല്ലാ ഇടപാടുകള്‍ക്കും അംഗീകാരം ലഭിച്ച ഒരു പ്രമാണമായി ഇത് ഉപയോഗിക്കാം. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പുറമേ ആണ് ഇങ്ങനൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.
തിരിച്ചറിയാല്‍ കാര്‍ഡുമായി ബന്ധപ്പെടുന്നതായിരിക്കും ഫാമിലിബുക്കിന്റെ പ്രവര്‍ത്തനം. സ്മാര്‍ട്ട് സര്‍വീസസ് ട്രെന്‍ഡുകളിലേക്കുള്ള സര്‍ക്കാരിന്റെ മാറ്റത്തിനനുസരിച്ചാണ് തീരുമാനം. ഇലക്ട്രോണിക് ഫാമിലി ബുക്ക് 2021 ഓടെ 80 ശതമാനം വരെ കസ്റ്റംസ് സര്‍വീസ് ക്യൂ ഏര്‍പ്പെടുത്തും. യുഎഇ പൗരന്‍മാരുടെയും താമസക്കാരുടെയും എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന ഒന്നായിട്ടായിരിക്കും ഇത് പ്രവര്‍ത്തിക്കുക.
തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്മാര്‍ട്ട് ചിപ്പിലായിരിക്കും വിവരങ്ങള്‍ ശേഖരിച്ച് വെക്കുക. ഇതിലൂടെ ഇടപാടുകളിലെ സുരക്ഷ വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വഞ്ചനയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഈ തീരുമാനം 2019 ജൂലായ് 1 ന് പ്രാബല്യത്തില്‍ വരും.ഇലക്ട്രോണിക് ഫാമിലി ബുക്ക് തുടങ്ങുന്നതിന് മുന്‍പ് ഉചിതമായ സ്ഥാപനങ്ങളുമായി ഒരു വര്‍ക്ക്‌ഷോപ്പ് നടക്കും.