
ചൈനയിലെ അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ്. ചൈന റിച്ച് ലിസ്റ്റില്‍ ഇത്തവണയും ഒന്നാം സ്ഥാനം നേടിയത് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ സ്ഥാപകന്‍ ജാക്മാ തന്നെ. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അദേഹം ഈ വിജയം സ്വന്തമാക്കിയത്. 2019ലെ കണക്കുകള്‍ പ്രകാരം 38.2 ബില്യണ്‍ ഡോളറാണ് അദേഹത്തിന്റെ വരുമാനം. 2018ല്‍ 34.6 ബില്യണ്‍ ഡോളറായിരുന്നു വരുമാനം.
ചൈനയുടെ സാമ്പത്തിക മേഖലയില്‍ മാന്ദ്യം പിടിമുറുക്കിയിട്ടുണ്ടെങ്കിലും സമ്പന്നരായ സംരംഭകര്‍ പുതിയ വഴികളിലൂടെയും ആശയങ്ങളിലൂടെയും തങ്ങളുടെ ഭാഗ്യം ഊട്ടിയുറപ്പിക്കുന്നുവെന്ന് ഫോബ്‌സ് ചൈന എഡിറ്റര്‍ ഇന്‍ ചീഫ് റസല്‍ ഫ്‌ളാന്നെറി പറഞ്ഞു. ചൈനീസ് സമ്പന്ന പട്ടികയിലെ 400 പേരുടെ മൊത്തം സമ്പത്ത് 1.29 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2018ല്‍ 1.06 ട്രില്യണ്‍ ഡോളറായിരുന്നു. 20% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇത്തവണത്തെ പട്ടികയില്‍ പുതുതായി 60 സമ്പന്നര്‍ ഇടം നേടിയിട്ടുണ്ട്. മിനിമം ഒരു ബില്യണ്‍ ഡോളര്‍ എങ്കിലും വരുമാനമുള്ളവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ടെന്‍സന്റ് ഹോള്‍ഡിങ്‌സിലെ പോണി മാ ഹുവാതങ്ങാണ് പട്ടികയില്‍ രണ്ടാമത് എത്തിയത്. 36 ബില്യണഅ# ഡോളറാണ് അദേഹത്തിന്റെ വരുമാനം. എവര്‍ഗ്രാന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹുയ് കയാന്‍ 27.7 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തുമുണ്ട്.