തൊഴിലാളികള്‍ സമരത്തില്‍; തമിഴ്‌നാട്ടിലെ പ്ലാന്റില്‍ പ്രതിസന്ധിയുമായി ഫോര്‍ഡ്

May 28, 2021 |
|
News

                  തൊഴിലാളികള്‍ സമരത്തില്‍;  തമിഴ്‌നാട്ടിലെ പ്ലാന്റില്‍ പ്രതിസന്ധിയുമായി ഫോര്‍ഡ്

ചെന്നൈ: പ്രതിവര്‍ഷം രണ്ട് ലക്ഷം കാറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫോര്‍ഡിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ തൊഴിലാളികള്‍ സമരം ചെയ്തു. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് തൊഴിലാളികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ശമ്പളത്തോട് കൂടിയ അവധിയും ആരോഗ്യ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടായിരുന്നു സമരമെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. തമിഴ്‌നാട്ടില്‍ ഫാക്ടറി തൊഴിലാളികളുടെ ഇടയില്‍ നിന്ന് കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവം കൂടിയാണിത്. എന്നാല്‍ ഇന്ന് ഫോര്‍ഡിന്റെ പ്ലാന്റില്‍ നടന്ന പ്രതിഷേധം ഉല്‍പ്പാദനത്തെ ഒരു വിധത്തിലും തടസപ്പെടുത്തിയിട്ടില്ല.

ഫോര്‍ഡിന്റെ പ്ലാന്റില്‍ 230 ഓളം തൊഴിലാളികള്‍ക്ക് കൊവിഡ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈ ഫോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മാനേജ്‌മെന്റിനെ എഴുതി അറിയിച്ചിരുന്നു. കൊറോണ വൈറസിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന മുഴുവന്‍ ചികിത്സാ ചെലവും കമ്പനി വഹിക്കണമെന്നാണ് യൂണിയന്റെ ആവശ്യമെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബാധിച്ച് മരിക്കുന്ന ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫോര്‍ഡ് കമ്പനി ഇതേക്കുറിച്ചുള്ള വാര്‍ത്തകളോട് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Read more topics: # ഫോര്‍ഡ്, # Ford,

Related Articles

© 2025 Financial Views. All Rights Reserved