
ദുബായ്: ഫോബ്സിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ മലയാളികളായ അതിസമ്പന്നരില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. 540 കോടി ഡോളറിന്റെ ആസ്തിയാണ് യൂസഫലിക്കുള്ളത്. രാജ്യാന്തര തലത്തില്‍ 490-ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും, ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 10, 11 സ്ഥാനങ്ങളിലാണുള്ളത്.
എസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ്) 410 കോടി, ബൈജു രവീന്ദ്രന്‍ (ബൈജൂസ് ആപ്) 360 കോടി, രവി പിള്ള (ആര്‍പി ഗ്രൂപ്പ്) 260 കോടി, എസ് ഡി ഷിബുലാല്‍ (ഇന്‍ഫോസിസ്) 220 കോടി, സണ്ണി വര്‍ക്കി (ജെംസ് ഗ്രൂപ്പ്) 210 കോടി, ജോയ് ആലുക്കാസ് (ജോയ്ആലുക്കാസ് ഗ്രൂപ്പ്) 190 കോടി, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ് മുത്തൂറ്റ്(മുത്തൂറ്റ് ഗ്രൂപ്പ്) 140 കോടി വീതം എന്നിവരാണ് പട്ടികയിലുള്ള മറ്റു പ്രമുഖരായ മലയാളികള്‍.
21,900 കോടി ഡോളര്‍ ആസ്തിയുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി. ആമസോണ്‍ സിഇഒ ജെഫ് ബെസോസ് (17,100 കോടി), ഫ്രഞ്ച് ഫാഷന്‍ രംഗത്തെ ബെര്‍നാഡ് അര്‍നോള്‍ട്ട് (15,800 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബില്‍ഗേറ്റ്‌സ് (മൈക്രോസോഫ്റ്റ്) 12,900 കോടി, വാറന്‍ ബഫറ്റ് (11,800 കോടി) എന്നിവര്‍ ആദ്യ അഞ്ചില്‍ ഇടംനേടി.മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ ഒന്നാമത്. 9,070 കോടി ഡോളറിന്റെ ആസ്തിയോടെ രാജ്യാന്തര തലത്തില്‍ പട്ടികയില്‍ പത്താമതാണ് മുകേഷ് അംബാനിയുടെ സ്ഥാനം. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്മാര്‍ 140 പേരായിരുന്നെങ്കില്‍ ഇത്തവണ അത് 166 പേരായി. 6 ശതകോടീശ്വരന്മാരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് റെക്കോര്‍ഡ് വര്‍ധനവാണ്.