
ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തില്‍ ഇപ്പോള്‍ തിരിച്ചുവരവ് പ്രകടമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ അറ്റ പിന്‍വലിക്കലിലേര്‍പ്പെട്ട വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇപ്പോള്‍ ഇന്ത്യ വിപണിയിലേക്ക് തിരിച്ചെത്തി. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക സര്‍ച്ചാര്‍ജ് വേണ്ടെന്നുവച്ചതോടെയാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് കൂടുതല്‍ തുക നിക്ഷേപിക്കാന്‍ തയ്യാറായത്.
സെപ്റ്റംബറില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ആകെ അറ്റ നിക്ഷേപമായി നടത്തിയത് 7,714 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇക്വിറ്റികളില്‍ നിന്ന് സെപ്റ്റംബര്‍ മൂന്ന് മുതല്‍ 27 വരെ 7,849.89 കോടി രൂപയോളമാണ് അറ്റ പിന്‍വലിക്കല്‍ നടത്തിയിട്ടുള്ളത്. ഡെറ്റ് വിപണിയില്‍ നിന്ന് 135,59 കോടി രൂപയോളം പിന്‍വലിച്ചിട്ടുമുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അഞ്ച് മാസങ്ങളില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ അറ്റവാങ്ങലുകാരായപ്പോള്‍ ജൂലൈ മാസത്തിലാണ് വലിയ തോതില്‍ വിറ്റഴിക്കലിലേക്ക് ഏര്‍പ്പെട്ടിരുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയകുഴപ്പം മൂലം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ വലിയ പിന്‍വലിക്കലാണ് നടത്തിയത്. ജൂലൈ മാസത്തില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ആകെ പിന്‍വലിച്ചത് 2,985.88 കോടി രൂപയാണെന്നാണ് കണക്കുകളിലൂടഡെ വ്യക്തമാക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ 5,920.02 കോടി രൂപയോളമാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുകയും ചെയ്ത സാഹചര്യതച്തിലാണ് വിപണിയില്‍ ഇപ്പോള്‍ കൂടുതല്‍ തിരിച്ചുവരവ് പ്രകടമായിട്ടുള്ളത്.