ജൂലൈ ആദ്യവാരത്തിലെ എഫ്പിഐ ഇടപാടുകളുടെ കണക്കുകള്‍ പുറത്തുവന്നു

July 08, 2019 |
|
News

                  ജൂലൈ ആദ്യവാരത്തിലെ എഫ്പിഐ ഇടപാടുകളുടെ കണക്കുകള്‍ പുറത്തുവന്നു

ജൂലൈ ആദ്യവാരത്തിലെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷപകരുടെ ഇടപാടുകളുടെ കണക്കുകള്‍ പുറത്തുവിട്ടു. മൂലധന വിപണികള്‍ അറ്റവാങ്ങലുകാരായിരുന്ന വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ജൂലൈ മാസത്തിന്റെ ആദ്യ വാരത്തില്‍ കൂടുതല്‍ വിറ്റഴിക്കലില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ ആദ്യവാരത്തില്‍ തന്നെ രാജ്യത്തെ മൂലധന വിപണികളില്‍ എഫ്പിഐ വിറ്റഴിച്ചത്  475 കോടി രൂപയാണെന്നാണ് കണക്കുഖിലൂടെ ചൂണ്ടിക്കാട്ടുന്നത്. യുഎസ്-ചൈന വ്യാപാര തര്‍ക്കവും, അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും, ബജറ്റിന് മുന്നോടിയായുള്ള ആശങ്കകളും നിക്ഷേപകരുടെ ഇടപാടിനെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ജൂലൈ ആദ്യവാരത്തിലെ കണക്കുകള്‍ പ്രകാരം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇക്വിറ്റികളില്‍ 3,710.21 കോടി രൂപയുടെ അറ്റപിന്‍വലിക്കലാണ് ആകെ നടത്തിയത്. ഡെറ്റില്‍ 3,234.65 കോടി രൂപയുടെ അറ്റ പിന്‍വലിക്കലും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തിയെന്നാണ് കണക്കുകള്‍. ജൂലൈ ഒന്ന് മുതല്‍ ജൂലൈ അഞ്ച് വരെയുള്ള കണക്കുകളാണിത്. ആകെ അറ്റപിന്‍വലിക്കലായി നടത്തിയിട്ടുള്ളത് 475.6 കോടി രൂപയാണ്. 

അതേസമയം ജൂണില്‍ എഫ്പിഐ  നിക്ഷേപമായി ആകെ ഒഴുകിയെത്തിയത് 10,384.54 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ മൂലധന വിപണികളില്‍ ആകെ എത്തിയ എഫ്പിഐ നിക്ഷേപം 16,093 കോടി രൂയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏപ്രില്‍ മാസത്തില്‍ ആകെ എത്തിയത് 45,981 കോടി രൂയും, മാര്‍ച്ചില്‍  11,182 കോടി രൂപയുമാണ് മൂലധന വിപണികളില്‍ എത്തിയ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം. 

അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര പ്രതിസന്ധിയും, ഇറാന്‍- അമേരിക്ക സംഘര്‍ഷാവസ്ഥയും നിക്ഷേപകരെ പിറകോട്ടെത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. അതേസമയം ബജറ്റിലുള്ള പ്രതീക്ഷകള്‍ നിക്ഷേപരെ ആകര്‍ഷിക്കാന്‍ പറ്റുമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന  പ്രധാന വാദം. 

 

 

Related Articles

© 2025 Financial Views. All Rights Reserved