
ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയ എഫ്പിഐ അറ്റ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. ജൂണില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തില്‍ ഒഴുകിയെത്തിയത് ആകെ 10,312 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ജൂണ്‍ മാസത്തില്‍ നിക്ഷേപത്തില്‍ ചില മുന്‍രുതലുകളും എടുത്തതായാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
യുഎസ്- ഇന്ത്യാ തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളാണിതിന് കാരണമെന്നാണ് സാമ്പത്തിക നിരീകഷകര്‍ അഭിപ്രായപ്പെടുന്നത്. മെയ്മാസത്തില്‍ വിദേശ പോര്‍്ട്ട് ഫോളിയോ നിക്ഷേപത്തില്‍ കൂടുതല്‍ വിറ്റഴിക്കലും പ്രകടമായിരുന്നതായാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ആശയകുഴപ്പമായിരുന്നു പ്രധാന കാരണം. അതേസമയം ജൂണ്‍ 3-12 വരെയുള്ള തീയതികളില്‍ ഇക്വിറ്റികളില്‍ 552.07 കോടി രൂപയും, ഡെറ്റില്‍ 9,760.59 കോടി രൂപയുമാണ് എഫ്പിഐ നിക്ഷേപകര്‍ നടത്തിയത്.
എന്നാല്‍ എഫ്പിഐകള്‍ മെയ്മാസത്തില്‍ ആകെ നടത്തിയ അറ്റനിക്ഷേപം 9,031.15 കോടി രൂപയും, ഏപ്രില്‍ ആകെ രേഖപ്പെടുത്തിയത് 45,981 കോടി രൂപയും, മാര്‍ച്ചില്‍ മൂലധന വിപണികളില്‍ ആകെ നടത്തിയ നിക്ഷേപം 11,182 കോടി രൂപയുമാണെന്നാ്ണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.