
ന്യൂഡല്‍ഹി: ജൂലായ് മാസത്തില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപമായി ഒഴുകിയെത്തിയത് 3,551 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയ കുഴപ്പവും, സാമ്പത്തിക ഉണര്‍വില്ലായ്മയും മൂലം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തില്‍ 4,953.77കോടി രൂപയോളം അറ്റ പിന്‍വലിക്കല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 12 വരെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഡെറ്റ് വിപണിയില്‍ 8,504.78 കോടി രൂപയോളം വിദേശ നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസക്കാലം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണി രംഗത്ത് സജീവമായ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ മനസ്സിലാകുന്നത്. ജൂണ്‍ മാസത്തില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷപകര്‍ നടത്തിയത് 10,384.54 കോടി രൂപയോളമാണ്. മെയ് മാസത്തില്‍ 9,031.15 കോടി രൂപയോളമാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ നടത്തിയിട്ടുള്ളത്.
എന്നാല്‍ ഏപ്രില്‍ മാസത്തില്‍ 45,981 കോടി രൂപയും, മാര്‍ച്ചില്‍ 11,182 കോടി രൂപയുമാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ നടത്തിയിട്ടുള്ളത്. അതേസമയം വിദേശ നിക്ഷേപകര്‍ക്കുള്ള കൈവൈസി മാനദണ്ഡങ്ങള്‍ സുതാര്യമാക്കുക, ബാങ്ക് ഇതര സ്ഥാപനങ്ങളിലെ ഓഹരി പരിധിയടക്കമുള്ളവ ഉയര്‍ത്തുക എന്നതാണ് വിദേശ നിക്ഷേപകര്‍ ഇപ്പോള്‍ പ്രധാന ആവശ്യമായി പരിഗണിക്കുന്നത്. അതേസമയം കേന്ദ്രബജറ്റിന് ശേഷം നിക്ഷേപകര്‍ പിന്നോട്ടുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ ഇടപെടല്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.