
വിദേശ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇനിമുതല്‍ ചെലവ് കൂടിയേക്കും. വിദേശ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഉപഭോക്താക്കള്‍ സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ ഓരോ പര്‍ച്ചേസിനും ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ നികുതി നല്‍കണം.. നിലവില്‍ ചൈനീസ് ഓണ്‍ലൈന്‍ വിപണന ആപ്പുകള്‍ അടക്കം നിരവധി വിദേശ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്ഫോമുകള്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണയിലുണ്ട്. ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി എന്തും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇത്തരം സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരികയാണ്.
2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഇടപാടുകള്‍ക്ക് ടിഡിഎസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. അനധികൃത ചരക്ക് ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ നീക്കും. പ്രീപെയ്ഡ് കസ്റ്റംസും നികുതിയും ഏര്‍പ്പെടുത്തുന്നതിലൂടെ വിദേശ വെബ്സൈറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ 50 ശതമാനം വിലകൂടിയതാക്കും. കൂടാതെ, ക്രോസ്-ബോര്‍ഡര്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കായി പ്രീപെയ്ഡ് കസ്റ്റംസ് ഡ്യൂട്ടി, ഐജിഎസ്ടി മോഡല്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുണ്ട്.