
അഷുതോഷ് രഘുവന്‍ഷിയെ കമ്പനി മാനേജിങ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചതായി ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ചൊവ്വാഴ്ച അറിയിച്ചു. എം.ഡി, സി.ഇ.ഒ എന്നീ സ്ഥാനത്തേക്ക് രഘുവന്‍ഷിയെ നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കുകയായിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് ഈ സ്ഥാനങ്ങളിലേക്ക് രഘുവന്‍ഷിയെ നിയമിച്ചത്.
ഫോര്‍ട്ടിസില്‍ കമ്പനിയുടെ ദൈനംദിന മാനേജ്‌മെന്റ് തീരുമാനങ്ങളും ദീര്‍ഘവും ഹ്രസ്വകാല പദ്ധതികളും നടപ്പിലാക്കുന്നതിനായി രഘുവംശിക്കും ഉത്തരവാദിത്തമുണ്ടായിരിക്കും. കമ്പനിയുടെ ലാഭക്ഷമതയും ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യങ്ങളും നേടുന്നതിന് മാനേജ്‌മെന്റ് ടീമിന് ആവശ്യമായ നേതൃത്വവും തന്ത്രപ്രധാനവുമായ സംവിധാനം നല്‍കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കും.
ഫോര്‍ട്ടിസില്‍ ചേരുന്നതിന് മുന്‍പ് നാരായണ ഹെല്‍ത്ത് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ യുമായി പ്രവര്‍ത്തിച്ചുവരികയും ഇന്ത്യയിലും അന്തര്‍ദേശീയമായും എല്ലാ ഗ്രൂപ്പ് ആശുപത്രികളുടെയും ചുമതല വഹിക്കുകയും ചെയ്തു. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ബോംബെ ഹോസ്പിറ്റല്‍, അപ്പോളോ ഹോസ്പിറ്റല്‍സ് വിജയാ ഹാര്‍ട്ട് ഫൗണ്ടേഷന്‍, മണിപ്പാല്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറിന്റെ ഓഹരി വില ബിഎസ്ഇയില്‍ 136.25 രൂപയായി.