
ദില്ലി: ഇന്ത്യന്‍മൂലധന വിപണിയിലെ വിദേശനിക്ഷേപത്തില്‍ റെക്കോര്‍ഡ് നേട്ടം. ആറ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിദേശനിക്ഷേപപരിധി ഏറ്റവും ഉയരുന്നത്. 99,966 കോടിരൂപയാണ് വിദേശനിക്ഷേപകരില്‍ നിന്ന് ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുകിയെത്തിയത്. ബിഎന്‍പി പാരിബാസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ 12.8 ബില്യണ്‍ ഡോളര്‍,തായ് വാന്‍ 9.1 ബില്യണ്‍ ഡോളര്‍ ,ഇന്തോനേഷ്യ 2.9 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമാണ് ലഭിച്ചിരിക്കുന്നത്.
ഈ വര്‍ഷം സമാപിക്കുമ്പോള്‍ ലക്ഷംകോടിയായി നിക്ഷേപം മാറുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഒരു കലണ്ടര്‍ വര്‍ഷം ഇതിനേക്കാള്‍ വലിയ വിദേശനിക്ഷേപം എത്തിയത് 2013ലാണ്. 1.13 ലക്ഷം കോടിയാണ് ഇക്വിറ്റികളിലെ നിക്ഷേപമായി എത്തിയത്. ഈ കലണ്ടര്‍വര്‍ഷം അവസാനിക്കുന്ന മൂന്ന് മാസങ്ങളില്‍ മാത്രം 43,781 കോടിയാണ് ഓഹരികളില്‍ വന്നുചേര്‍ന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 22463 കോടിരൂപയുടെ വിദേശനിക്ഷേപം പിന്‍വലിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ 2013ല്‍ 1,13,136 കോടിയുടെ വിദേശനിക്ഷേപമാണ് എത്തിയത്.2014 ല്‍ 97054 കോടിരൂപ ലഭിച്ചു. 2015ല്‍ 17808 കോടിയായി ഇടിഞ്ഞിരുന്നു.