ഒക്ടോബറില്‍ എഫ്പികളുടെ ആകെ നിക്ഷേപം 3,800 കോടി; നിക്ഷേപങ്ങളിലുള്ള ആശയകുഴപ്പം ശക്തമാണെന്ന വിലയിരുത്തല്‍

October 28, 2019 |
|
News

                  ഒക്ടോബറില്‍ എഫ്പികളുടെ ആകെ നിക്ഷേപം 3,800 കോടി; നിക്ഷേപങ്ങളിലുള്ള ആശയകുഴപ്പം ശക്തമാണെന്ന വിലയിരുത്തല്‍

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഒക്ടോബര്‍ മാസത്തില്‍ ആകെ നിക്ഷേപിച്ചത് 3,800 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് മാന്ദ്യം ശക്തമാണെന്ന ആശങ്കയും, വിപണിയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പങ്ങളുമാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ നിക്ഷേപത്തില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണമായിട്ടുള്ളത്. അതോടപ്പം യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം ഓഹരി വിപിണിയില്‍ നിന്ന് നിക്ഷേപകരുടെ കൂട്ടപിന്‍മാറ്റത്തിന് കാരണമായിട്ടുണ്ട്. 

അതേസമയം ഡിപ്പോസിറ്ററികള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിദേശ പോര്‍ട്ട് ഫോളിയയോ നിക്ഷേപകര്‍ ഓഹര വിപണികളില്‍ നിക്ഷേപിച്ചത്  3,827.9  കോടി രൂപയോളമാണ്. തുടര്‍ച്ചയായി ഇത് രണ്ടാമത്തെ മാസമാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ കാര്യമായ നിക്ഷേപം നടത്തുന്നത്. 

സെപ്റ്റംബറില്‍ ഓഹരിയിലും ഡെറ്റിലുമായി 6,557.8 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം  സെപറ്റംബര്‍ മാസത്തില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍  ആകെ അറ്റ നിക്ഷേപമായി നടത്തിയിട്ടുള്ളത് 7,850 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഒക്ടോബറിന്റെ തുടക്കം മുതല്‍ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ അത്ര വലിയ ആത്മ വിശ്വാസം പ്രകടിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യയില്‍ മാന്ദ്യം ശക്തമാണെന്ന ആശങ്ക മൂലമാണ് നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്‍മാറാന്‍ കാരണമായത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലമാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്‍മാറാന്‍ കാരണമായത്. റിസര്‍വ്വ് ബാങ്ക്  പ്രഖ്യാപിച്ച വായ്പാ നയത്തിലും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് പ്രതീക്ഷകളില്ല. 

Related Articles

© 2025 Financial Views. All Rights Reserved