
ന്യൂഡല്‍ഹി: കഴിഞ്ഞ മാാസങ്ങളില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ രണ്ട് മാസങ്ങളിലെ വിറ്റഴിക്കലിന് ശേഷം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത സെപ്റ്റംബര്‍ മാസത്തിലാണ്. സെപറ്റംബര്‍ മാസത്തില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ആകെ അറ്റ നിക്ഷേപമായി നടത്തിയിട്ടുള്ളത് 7,850 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഒക്ടോബറിന്റെ തുടക്കം മുതല്‍ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ അത്ര വലിയ ആത്മ വിശ്വാസം പ്രകടിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ മാന്ദ്യം ശക്തമാണെന്ന ആശങ്ക മൂലമാണ് നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്‍മാറാന്‍ കാരണമായത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലമാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്‍മാറാന്‍ കാരണമായത്. റിസര്‍വ്വ് ബാങ്ക് വെള്ളിയാഴ്ച്ച പ്രഖ്യാപിച്ച വായ്പാ നയത്തിലും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് പ്രതീക്ഷകളില്ല.
വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം 6.1 ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന വിലയിരുത്തലും നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്നതിന് കാരണമായിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ നാല് വരെ ഇക്വിറ്റികളില്‍ നിന്ന് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 2,947 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഡെറ്റ് വിപണിയില്‍ നിന്ന് ഏകദേശം 977 കോടി രൂപയുമാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷപകര്‍ ഒരു തിരിച്ചുവരവിന് കാരണമായത് സെപറ്റംബര്‍ പകുതി കഴിഞ്ഞപ്പോഴാണ്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതാണിതിന് കാരണമാകും. അതേസമയം ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയകുഴപ്പവും, കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങള്‍ മൂലവും ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറാന്‍ ഇടയാക്കിയത്. എന്നാല്‍ ഒക്ടോര്‍ മാസം വിപണിയില്‍ നിന്ന് നിക്ഷേപകരുടെ പിന്‍മാറ്റം ശക്തമാണെന്നാണ് വിലയിരുത്തല്‍.