
ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ അറ്റവാങ്ങലുകാരായെന്ന് റിപ്പോര്‍ട്ട്. മൂലധന വിപണികളില്‍ അറ്റനിക്ഷേപം കൂടിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ ഫലമായാണ് ഈ വര്‍ധനവ്. ജൂണ്‍ മാസം അവസാനിച്ചപ്പോള്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തില്‍ ഒഴുകിയെത്തിയത് 40,384 കോടി രൂപയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഇക്വിറ്റികളില്‍ മാത്രമായി വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ നിക്ഷേപമായി നടത്തിയിട്ടുള്ളത് 2,272.74 കോടി രൂപയാണ്. ഡെറ്റ് മേഖലയില്‍ വിദേശ പോര്‍ട്ട് ഫോളിയോ അറ്റനിക്ഷേപമായി നടത്തിയിട്ടുള്ളത് 8,111.80 കോടി രൂപയുമാണ് എത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തില്‍ ആകെ എത്തിയത് 10,384.54 കോടി രൂപയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
2019 മെയ്മാസത്തില്‍ ആകെ എഫ്പിഐകള്‍ നടത്തിയ നിക്ഷേപം 90,31.15 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ വിദേശ പോര്‍ട്ട ഫോളിയോ നിക്ഷേപകര്‍ ആകെ നടത്തിയിട്ടുള്ളത് 16,093 കോടി രൂപയുമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 11,182 കോടി രൂപയുമാണ്.
അതേസമയം ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ നിക്ഷേപപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുന്ന പ്രഖ്യാപനങ്ങളും നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്ന നടപടികളും ഉണ്ടാകുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.