
പാരിസ്: സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിന് കനത്ത പിഴ ചുമത്തി ഫ്രാന്‍സ് കോമ്പറ്റീഷന്‍ അതോറിറ്റി. ഗൂഗിള്‍ തങ്ങളുടെ മേധാവിത്തം ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നമായത്. 150 ദശലക്ഷം യൂറോയാണ് പിഴ ശിക്ഷ. കൂടാതെ ഗൂഗില്‍ ആഡ്‌സ് എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കാനും അതോറിറ്റി ആവശ്യപ്പെട്ടു.ഗൂഗിള്‍ ആഡ്‌സ് ഉപയോഗിക്കുന്ന വ്യവസ്ഥകള്‍ സങ്കീര്‍ണവും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്ന് അതോറിറ്റി അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഗൂഗിളിനെതിരെ നേരത്തെയും ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിരുന്നു. അതേസമയം അതോറിറ്റിയുടെ വിധിയിക്ക്ക എതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ഗുഗിള്‍ ആല്‍ഫബെറ്റിന്റെ സിഇഓ സ്ഥാനം അടുത്തിടെയാണ് സുന്ദര്‍പിച്ചൈ ചുമതലയേറ്റത്. ഇക്കാര്യത്തിലുള്ള അവസാന വാക്കും അദേഹത്തിന്റെതായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള സെര്‍ച്ച് എഞ്ചിന് ഗൂഗിളാണ്. ഇതിന്റെ തന്നെ ഉപകമ്പനികളായ യൂട്യൂബിനും മറ്റും വന്‍ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ളത്. കമ്പനിയുടെ ഈ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് പലതവണയായി ഉയരുന്ന പരാതി. കമ്പനിയുടെ റൂളുകള്‍ ഉപയോക്താക്കള്‍ക്ക് മനസിലാക്കാത്ത വിധത്തിലാണ് തയ്യാറാക്കിയതെന്നാണ് ഫ്രാന്‍സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.