
പാരീസ്: കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന ഘട്ടത്തില്‍ മാസ്‌കുകളുടെ ലഭ്യത കുറവ് മറികടക്കാന്‍ ശക്തമായി രംഗത്തിറങ്ങിയ ഫ്രാന്‍സിലെ ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ പ്രതിസന്ധിയില്‍. മാസ്‌കുകള്‍ വിറ്റഴിക്കപ്പെടാതെ കുമിഞ്ഞുകൂടി. രണ്ട് കോടിയോളം മാസ്‌കുകളാണ് കുമിഞ്ഞുകൂടിയത്.
ഒരു ഘട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ നൂറ് കണക്കിന് വസ്ത്ര നിര്‍മ്മാണ കമ്പനികളാണ് ഇപ്പോള്‍ ദുരിതത്തിലായത്. പ്രധാന കാരണം ഏഷ്യയില്‍ നിന്നുള്ള കമ്പനികള്‍ കയറ്റിയയച്ച വില കുറഞ്ഞ മാസ്‌കുകളുടെ ലഭ്യത ഉയര്‍ന്നതാണ് കാരണം.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കയറ്റി അയച്ച മാസ്‌കുകള്‍ ഫ്രാന്‍സില്‍ എല്ലായിടത്തും ലഭ്യമാണ്. ഇതിന് വിലയും വളരെ കുറവാണ്. ഇപ്പോള്‍ ഇറക്കുമതി കുറയ്ക്കണമെന്ന ആവശ്യമാണ് ഫ്രാന്‍സിലെ ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്.