
റിയാദ്: കൊറോണ വൈറസിന്റെ ആഘാതം ലോക സമ്പദ് വ്യവസ്ഥയ്ക്കും, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വലിയ പരിക്കുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോക ടൂറിസം മേഖലയ്ക്കും, കയറ്റുമതി വ്യാപാര മേഖലയ്ക്കും വലിയ പരിക്കുകളാണ് ഉണ്ടാക്കിയത്. ചെനയില്‍ ആകമാനം പടര്‍ന്ന കൊറോണ വൈറസിന്റെ ആഘാതത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിലും ഇടിവ് രേഖപ്പെടുത്തി.
ഫ്രാന്‍സില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഫ്രാന്‍സ് മന്ത്രി ബ്രൂണോ ലി മാരിയാണ് ഇക്കാര്യം വ്യകതമാക്കിയത്. മാത്രമല്ല സമ്പദ്് വ്യവസ്ഥയ്ക്ക് കൊറോണ വൈറസ് വലിയ ആഘാതം ഉണ്ടാക്കിയെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റിയാദില്‍ നടന്ന ജി.20 ഉച്ചകോടിയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാ്ക്കിയത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സിലേക്ക് ചൈനയില്‍ നിന്നുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഗണ്യമായ കുറവാണ് വന്നത്. നിലവില്‍ ഫ്രാന്‍സിന്റെ ജിഡിപി വളര്‍ച്ചയില്‍ എട്ട് ശതമാനത്തോളം സംഭാവന ചെയ്യുന്നത് ടൂറിസ്റ്റ് മേഖലയില്‍ നിന്നാണ്. അതേസമയം ഫ്രാന്‍സിലേക്ക് 2018 ല്‍ ആകെ ഒഴുകിയത്തിയത് 8.9 മില്യണ്‍ സഞ്ചാരികളാണ്. നിലവില്‍ ഈ മേഖലയില്‍ നിന്ന എട്ട് ശതമാനം ആണ് ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത്. എന്നാല്‍ ഫ്രാന്‍സിലേക്ക് പ്രതിവര്‍ഷം ഒഴുകിയെത്തുന്നവരുടെ എണ്ണം 2.7 മില്യണ്‍ ജനങ്ങളാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.