ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഫണ്ടുകളില്‍ വോഡാഫോണ്‍ ഐഡിയ 146 കോടി രൂപ നിക്ഷേപിച്ചു

September 04, 2020 |
|
News

                  ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഫണ്ടുകളില്‍ വോഡാഫോണ്‍ ഐഡിയ 146 കോടി രൂപ നിക്ഷേപിച്ചു

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളിലെ സെഗ്രിഗേറ്റഡ് പോര്‍ട്ട്ഫോളിയോകളില്‍ 146 കോടി രൂപയെത്തി. വോഡാഫോണ്‍ ഐഡിയയാണ് എന്‍ഡിഡികളിലെ നിക്ഷേപത്തിന്റെ പലിശയായി ഈ തുക നല്‍കിയത്. ഇതോടെ അഞ്ച് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഈ തുക വീതിച്ചു നല്‍കും.

ഫ്രാങ്ക്ളിന് ടെംപിള്‍ടണ്‍ ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 17.54 കോടി രൂപയും ഷോര്‍ട്ട് ടേം ഇന്‍കം പ്ലാനില്‍ 61.09 കോടി രൂപയും ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ 39.37 കോടിയും ഡൈനാമിക് ആക്യുറല്‍ ഫണ്ടില്‍ 10.98 കോടിയും ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടില്‍ 16.94 കോടി രൂപയുമാണെതതിയത്.

ഡീമാറ്റ് രൂപത്തില്‍ നിക്ഷേപമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 11ന് പണം ലഭിക്കും മറ്റുള്ളവര്‍ക്കും അതിനകം ബാങ്ക് അക്കൗണ്ടില്‍ പണമെത്തുമെന്നും എഎംസി അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved