
പ്രവര്‍ത്തനം മരവിപ്പിച്ച ആറു ഫണ്ടുകളിലെ 1,964 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകിട്ടിയതായി ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നിക്ഷേപകരെ അറിയിച്ചു. ബാങ്കുകളിലെ ബാധ്യത തീര്‍ത്തതിനുശേഷം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിത്തുടങ്ങും. രണ്ടു ഫണ്ടുകളില്‍ പണം മിച്ചമുണ്ടെന്നും ടെംപിള്‍ടണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് സജ്ഞയ് സാപ്രെ അറിയിച്ചു.
ഇ-വോട്ടിങ് പ്രകാരമുള്ള അനുമതിക്കുശേഷമാകും പണം നിക്ഷേപകര്‍ക്ക് നല്‍കുക. നിലവില്‍ ഇ-വോട്ടിങ് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാല്‍ അത് നീക്കിയശേഷമാകും യൂണിറ്റ് ഉടമകള്‍ക്ക് പണംലഭിക്കുക. കഴിഞ്ഞ ഏപ്രില്‍ 23നാണ് ആറ് ഡെറ്റ് പദ്ധതികളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ എഎംസി തീരുമാനിച്ചത്. മൂന്നുലക്ഷം നിക്ഷേപകര്‍ക്കായി 25,000 കോടി രൂപയാണ് തിരിച്ചുകൊടുക്കാനുള്ളത്. നിക്ഷേപകര്‍ വിവിധ ഹൈക്കോടതികളിലായി നല്‍കിയ പരാതികള്‍ കര്‍ണാകട ഹൈക്കോടതിയിലേയ്ക്ക് മാറ്റാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.