ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്കെന്ന് പിയൂഷ് ഗോയല്‍

January 14, 2022 |
|
News

                  ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്കെന്ന് പിയൂഷ് ഗോയല്‍

ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ചര്‍ച്ചയുടെ പുരോഗതിക്ക് പ്രധാന കാരണം വ്യവസായ സംരംഭകര്‍ പ്രകടിപ്പിക്കുന്ന താല്പര്യമാണ്. വിളവെടുപ്പിന് മുന്നോടിയായുള്ള വിവിധ കരാറുകള്‍ അവസാനിപ്പിച്ച് വ്യവസായ രംഗത്ത് ഗുണമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.

യുഎഇയ്ക്കൊപ്പം ഓസ്ട്രേലിയ, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം വേഗത്തിലാക്കുന്നുണ്ട്. ഇസ്രയേലുമായി ചര്‍ച്ചകള്‍ സജീവമാണ്. കരാറിന് സഹായകരമായ തരത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ വ്യവസായ രംഗം താല്‍പര്യത്തോടെ പ്രവര്‍ത്തിക്കണമെന്നും പീയുഷ് ഗോയല്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. ആവശ്യകതയിലൂന്നി വ്യവസായ രംഗം മാറേണ്ടതുണ്ട്. യാത്രാ- ടൂറിസം നിയന്ത്രണങ്ങള്‍ക്കിടയിലും സേവന കയറ്റുമതിയിലെ വളര്‍ച്ച പ്രശംസനീയമാണ്. 250 ബില്യണ്‍ ഡോളറിന്റെ സേവന കയറ്റുമതിയില്‍ എത്താനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read more topics: # UAE, # യുഎഇ,

Related Articles

© 2025 Financial Views. All Rights Reserved