വാഹന വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി മാരുതി മുതല്‍ ഓഡി വരെ; ജനുവരി മുതല്‍ പ്രാബല്യത്തില്‍

December 24, 2020 |
|
News

                  വാഹന വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി മാരുതി മുതല്‍ ഓഡി വരെ; ജനുവരി മുതല്‍ പ്രാബല്യത്തില്‍

ജനുവരി ഒന്ന് മുതല്‍ ഇന്ത്യയിലെ വാഹന കമ്പനികള്‍ വില ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് മുതല്‍ ബിഎംഡബ്ല്യു വരെ മിക്കവാറും എല്ലാ പ്രമുഖ കാര്‍ നിര്‍മാതാക്കളും വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചു. വര്‍ദ്ധിച്ച നിര്‍മ്മാണ ചെലവുകളെയും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തെയും തുടര്‍ന്നാണ് വില വര്‍ദ്ധനവ്. വിലവര്‍ദ്ധനവ് പ്രഖ്യാപിച്ച കാര്‍ നിര്‍മ്മാതാക്കള്‍ താഴെ പറയുന്നവാണ്.

മോഡലുകളിലുടനീളമുള്ള പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ ശ്രേണിയിലുള്ള വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് എം ആന്‍ഡ് എം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധനയും മറ്റ് ഇന്‍പുട്ട് ചെലവുകളും കാരണം വില വര്‍ദ്ധന അനിവാര്യമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്‍പുട്ടിന്റെയും മെറ്റീരിയല്‍ ചെലവുകളുടെയും വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി ഹ്യുണ്ടായിയും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കും. വിലക്കയറ്റം 2021 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ വര്‍ദ്ധനവിന്റെ അളവ് മോഡ്, ഇന്ധന തരം, ഏത് വേരിയന്റ് എന്നിവയെ ആശ്രയിച്ച് വിലയില്‍ മാറ്റമുണ്ടാകും.

എല്ലാ കാര്‍ നിര്‍മാതാക്കളും ബോര്‍ഡിലുടനീളം വിലവര്‍ദ്ധനവ് നടത്തുമ്പോള്‍, ടാറ്റാ മോട്ടോഴ്സ് 2021 ജനുവരി 1 മുതല്‍ വാണിജ്യ വാഹന ശ്രേണിയില്‍ മാത്രം വില വര്‍ദ്ധിപ്പിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഡസ്റ്റര്‍, ക്വിഡ് എന്നിവ വില്‍ക്കുന്ന റിനോ ഇന്ത്യ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ജനുവരി മുതല്‍ 28,000 രൂപ വരെ വര്‍ദ്ധിപ്പിക്കും.

ജനുവരി മുതല്‍ തങ്ങളുടെ വാഹനങ്ങളുടെ വില 3 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ് ഇന്ത്യയും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മോഡലിനെ ആശ്രയിച്ച് 1-3% വര്‍ദ്ധനവ് അഥവാ 5,000 മുതല്‍ 35,000 രൂപ വരെ വര്‍ദ്ധിക്കും. ജനുവരി 1 മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ദ്ധിപ്പിക്കിമെന്ന് ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി വ്യക്തമാക്കിയിരുന്നു. എല്ലാ മോഡലുകളുടെയും വില 2 ശതമാനം വരെ ഉയര്‍ത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved