കെഎസ്ആര്‍ടിസിയുടെ 4 പമ്പുകള്‍ കൂടി പൊതുജനങ്ങള്‍ക്ക്; വരുമാന വര്‍ധന ലക്ഷ്യം

January 04, 2022 |
|
News

                  കെഎസ്ആര്‍ടിസിയുടെ 4 പമ്പുകള്‍ കൂടി പൊതുജനങ്ങള്‍ക്ക്; വരുമാന വര്‍ധന ലക്ഷ്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നാല് ഡിപ്പോകളിലെ പമ്പുകള്‍ കൂടി പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. തിരുവനന്തപുരം വികാസ്ഭവന്‍, തൊടുപുഴ, വൈക്കം, മലപ്പുറം എന്നീ ഡിപ്പോകളിലെ പമ്പുകളിലാണ് പുതിയ ക്രമീകരണം.

ഇതുസംബന്ധിച്ച ധാരണപത്രം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കെഎസ്ആര്‍ടിസി സി.എം.ഡി ബിജു പ്രഭാകറും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ചീഫ് റീജനല്‍ മാനേജര്‍ (റീട്ടെയില്‍) അംജാദ് മുഹമ്മദും ഒപ്പുവെച്ചു. നേരത്തേ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പമ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved