
രാജ്യത്ത് ഡീസല്‍ വിലയില്‍ നേരിയ മാറ്റം. ആഗസ്റ്റ് മാസത്തില്‍ ഇതാദ്യമായാണ് ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഇന്ന് ഡീസല്‍ ലിറ്ററിന് 21 പൈസ കുറഞ്ഞു. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില. ജൂലൈ 17 മുതല്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.82 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 96.26 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 94.13 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102.00 രൂപയാണ്. ഡീസല്‍ വില 94.57 രൂപയും.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില 89.67 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 107.83 രൂപയാണ്. ഡീസലിന് ലിറ്ററിന് 97.25 രൂപയും. ഒരു ലിറ്റര്‍ പെട്രോളിന് 101.49 രൂപയാണ് ചെന്നൈ നഗരത്തില്‍. 1 ലിറ്റര്‍ ഡീസലിന്റെ വില 94.39 രൂപയും.