വീണ്ടും ഉയര്‍ന്ന് ഇന്ധന വില; പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസയും വര്‍ധിച്ചു

June 25, 2020 |
|
News

                  വീണ്ടും ഉയര്‍ന്ന് ഇന്ധന വില; പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസയും വര്‍ധിച്ചു

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പത്തൊമ്പതാം ദിവസവും ഇന്ധന വില ഉയരത്തിലേക്ക്. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസ വീതമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 80.18 രൂപയായി. ഡീസലിന് ലിറ്ററിന് 75.04 രൂപയായി. കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 10.04 രൂപയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.

കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍. തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved