വിമാന ഇന്ധന വിലയേയും കടത്തിവെട്ടി പെട്രോള്‍-ഡീസല്‍ വില

October 18, 2021 |
|
News

                  വിമാന ഇന്ധന വിലയേയും കടത്തിവെട്ടി പെട്രോള്‍-ഡീസല്‍ വില

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടിയതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. ഞായറാഴ്ച 35 പൈസയാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. നിലവില്‍ വിമാന ഇന്ധനത്തേക്കാള്‍ കൂടുതല്‍ വിലയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും.

വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബിന്‍ ഫ്യുവലിന് ലിറ്ററിന് 79 രൂപ മാത്രമാണ് ഡല്‍ഹിയിലെ വില. എന്നാല്‍,  രാജസ്ഥാനിലെ അതിര്‍ത്തി നഗരമായ ഗംഗാനഗറില്‍ പെട്രോള്‍ വില 117 രൂപയും ഡീസല്‍ വില 105 രൂപയും കഴിഞ്ഞ് കുതിക്കുകയാണ്.

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നിരുന്നു. ഇതിന് പിന്നാലെ തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാര്‍, കേരള, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ ഡീസല്‍ വിലയും 100 പിന്നിട്ടു. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതിനാല്‍ ഇന്ത്യയില്‍ ഇനിയും പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.

Related Articles

© 2025 Financial Views. All Rights Reserved