പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി; ലിറ്ററിന് 70 രൂപ

December 31, 2018 |
|
News

                  പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി; ലിറ്ററിന് 70 രൂപ

ന്യൂഡല്‍ഹി:2018 ലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ എണ്ണ വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതിന് ചില കാരണങ്ങളുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളുമാണ് ഇന്ത്യയില്‍ എണ്ണവില കുറയുന്നതിന് കാരണമെന്ന് വിലയിരുത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ എണ്ണ ഉത്പാദനം വര്‍ധിച്ചതും മറ്റൊരു കാരണമാണ്. 

ഇന്ത്യയില്‍ എണ്ണവില 30 പൈസ കുറഞ്ഞ് 70  രൂപയാണ് ലിറ്ററിന്. ഡിസംബര്‍ 24 മുതലാണ് പെട്രോളിന്റെ വില രാജ്യാന്തര വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലെത്താന്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളിന്റെയും ഡീലിന്റെയും വില. ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് പെട്രോളിന്റെ വലയില്‍ ഇടിവ് സംഭവിക്കാന്‍ തുടങ്ങിയത്. 

 

Related Articles

© 2025 Financial Views. All Rights Reserved