
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ വിസ്താര വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ഇതിന്റെ ഭാഗമായി വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചില വിമാനങ്ങളില്‍ നിന്ന് ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി സീറ്റിംഗും ഉപേക്ഷിക്കാന്‍ വിസ്താര തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ എയര്‍ലൈനിന് മൂന്ന് ക്ലാസ് ക്യാബിന്‍ ഉണ്ട്. പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍, ഒരു പ്രീമിയം ബ്രാന്‍ഡായി സ്വയം മാറാനാണ് വിസ്താര ശ്രമിച്ചത്. കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം നല്‍കി വിമാനക്കമ്പനികള്‍ (എല്‍സിസി) ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ വിപണിയില്‍, കടുത്ത മത്സരത്തില്‍ പിടിച്ചു നില്‍ക്കാനാണ് പുതിയ ചുവടുമാറ്റം.
എല്‍സിസികളേക്കാള്‍ 50 ശതമാനം ഉയര്‍ന്ന ചിലവ് ഘടനയുള്ള ഫുള്‍ സര്‍വീസ് എയര്‍ലൈന്‍സ് ചെലവ് കുറയ്ക്കുന്നതിനേക്കാള്‍ നിരക്കുകള്‍ പൊരുത്തപ്പെടുത്തി മത്സരിക്കുന്ന സാഹചര്യമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. പക്ഷേ, അവരുടെ ക്യാബിന്‍ ഒക്യുപ്പന്‍സി എല്ലായ്‌പ്പോഴും എല്‍സിസികളേക്കാള്‍ കുറവാണ്. ബിസിനസ്സ് ക്ലാസിലെ ലോഡുകളുടെ ആഘാതം മൂലമാണ് ഇത് സംഭവിക്കുന്നത്. വിസ്താര വ്യോമയാനയില്‍ പുതിയ നീക്കത്തിലൂടെയാണ് ബിസിനസ് മേഖലയെ ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്നത്.