
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പ് ആസ്തികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കില്ലെന്നറിയിച്ചതിന് പിന്നാലെ ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരികളില്‍ കുത്തനെ ഇടിവ്. 24,713 കോടി രൂപയുടെ കരാറില്‍ നിന്ന്, ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വായ്പാ ദാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് റിലയന്‍സിന്റെ പിന്മാറ്റം.
ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ സ്റ്റോക്ക് 19.91 ശതമാനം, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് 19.96 ശതമാനം, ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷനുകള്‍ 19.89 ശതമാനം, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് 9.87 ശതമാനം, ഫ്യൂച്ചര്‍ റീട്ടെയില്‍ 4.96 ശതമാനം എന്നിങ്ങനെയാണ് സെന്‍സെക്സില്‍ ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളും 1.75 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഉള്‍പ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളും പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളും അവരുടെ ഓഹരി ഉടമകളും, കടക്കാരും ചേര്‍ന്ന് നടത്തിയ വോട്ടിംഗിലാണ് റിലയന്‍സിന് ഓഹരികള്‍ കൈമാറേണ്ടതില്ലെന്ന അന്തിമ തീരുമാനമായത്.
2020 നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, മൊത്തവ്യാപാരം, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ എന്നിവ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വറിലേക്കും റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ്‌സ്റ്റൈലേക്കും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ചെറിയൊരു വിഭാഗം നിക്ഷേപകരും വായ്പാദ ദാതാക്കളും മാത്രമാണ് പദ്ധതിയെ പിന്തുണച്ചത്.
ലിസ്റ്റുചെയ്ത ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളായ എഫ്ആര്‍എല്‍, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് എന്നിവ ശനിയാഴ്ചത്തെ ബന്ധപ്പെട്ട റെഗുലേറ്ററി ഫയലിംഗുകളില്‍ റിലയന്‍സ് ഗ്രൂപ്പുമായുള്ള സംയോജിത പദ്ധതിക്ക് ഇപ്പോള്‍ കഴിയില്ലെന്ന് അറിയിച്ചു.