
ന്യൂഡല്‍ഹി: 2020-2021 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ നോമിനല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 10 ശതമാനമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അതായത് സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2020-2021 ല്‍ 6-6.5 ശതമാനവുാണ് കണക്കാക്കുന്നതെന്ന് വ്യക്തം. രാജ്യത്തെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും, ഉപഭോഗ നിക്ഷേപയുടെ വളര്‍ച്ചാ ിനിരക്ക് തിരിച്ചുപിടിക്കുകയെന്നതുമാണ് സര്‍ക്കാര്‍ ലക്ഷ്യം.
അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാറിന്റെ മൂലധനച്ചിലവിടല്‍ 21 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയത്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാറിന്റെ മൂലധനച്ചിലവിടല്‍ ഏകദേശം 30.42 ലക്ഷം കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയുടെ നോമിനല്‍ ജഡിപി വളര്‍ച്ചാ നിരക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയിരുന്നത് 7.5 ശതമാനമാണെങ്കില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 11.2 ശതമാനം നോമിനല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലിയിരുത്തല്‍.
എന്നാല്‍ രാജ്യത്തെ പണപ്പെരുപ്പ സമ്മര്‍ദ്ദവും, ഉപഭോഗ നിക്ഷേപ മേഖലയുടെ തളര്‍ച്ചയുമെല്ലാം വലിയ വെല്ലുവിളിയായി തന്നെ നിലനില്‍ക്കുകയുമാണ്. രാജ്യത്തെ ഉത്പ്പാദന മേഖല ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനനത്തിലേക്ക് ചുരുങ്ങുക വഴി 11 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാകും ഇത്. അതേസമയം ആഗോള മാന്ദ്യവും ക്രൂഡ് ഓയില്‍ വിലയിിലുണ്ടായ ചാഞ്ചാട്ടവുമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.