
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖലയോട് ഇറക്കുമതിയെ ആശ്രയിക്കരുതെന്നും വിദേശത്ത് നിന്ന് വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്ക് പ്രാദേശിക ബദല്‍ വികസിപ്പിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ഇന്ത്യന്‍ കമ്പനികളെ കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എംഎസ്എംഇകളുടെ നിര്‍വചനം മാറ്റുന്നത് പോലുള്ള നടപടികള്‍ പ്രയോജനപ്പെടുത്താന്‍ ഓട്ടോമൊബൈല്‍ ഘടക മേഖലയ്ക്ക് അവസരമുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി പറഞ്ഞു. ഓട്ടോ കമ്പോണന്റ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കരുത്. ബദല്‍ കണ്ടെത്തുന്നതിന് മുന്‍കൈയെടുക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ഇന്ത്യയില്‍ എങ്ങനെ ഇറക്കുമതി പകരക്കാരെ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമ്പോള്‍ തുടക്കത്തില്‍ ലാഭവിഹിതം കുറവായിരിക്കാം, പക്ഷേ നിങ്ങള്‍ക്ക് കൂടുതല്‍ ലഭിക്കുമ്പോള്‍, കയറ്റുമതിയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാകാന്‍ നിങ്ങള്‍ക്ക് കഴിയും. എനിക്ക് നിങ്ങളില്‍ 100 ശതമാനം വിശ്വാസമുണ്ട്. അദേഹം കൂട്ടിച്ചേര്‍ത്തു.
ഉല്‍പ്പാദനം, സാങ്കേതികവിദ്യ, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തില്‍ ഒരു ശക്തിയായി മാറുന്നതിനും രാജ്യത്തിന്റെ ജിഡിപിയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നതിനും തൊഴിലാളികളെ പ്രയോജനപ്പെടുത്തണമെന്ന് എംഎസ്എംഇ ഘടക മേഖലയെ ഗഡ്കരി ഉദ്ബോധിപ്പിച്ചു.