
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാനും, പ്രതിരോധിക്കാനും വേണ്ടി ഗൗതം അദാനി 100 കോടി രൂപ സംഭാവന ചെയ്യും. മറ്റ് സഹായങ്ങള്‍ നല്‍കാനും, സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും അദാനി ഗ്രൂപ്പ് ഇതിനകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റും 1500 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും തങ്ങളുടെ പങ്കായി അഞ്ച് കോടി രൂപ സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു.മുംബൈയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് മാത്രമായി ഒരാശുപത്രി റിലയന്‍സ് ഇന്റസ്ട്രീസ് തുറന്നിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഗതാഗത സൗകര്യങ്ങളും സന്നദ്ധത സംഘടനകള്‍ വഴി സൗജന്യ ഭക്ഷണ വിതരണവും റിലയന്‍സ് ഇന്റസ്ട്രീസ് ഏറ്റെടുത്തിട്ടുണ്ട്.
എന്നാല്‍ ടാറ്റയുടെ സഹായം വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും, രോഗം പടരുന്ന സാഹചര്യത്തില്‍ ശ്വാസകോശ ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും, കൂടുതല്‍ ടെസ്റ്റുള്‍ വാങ്ങുന്നതിനും രോഗികളായവര്‍ക്ക് മോഡുലാര്‍ ചികിത്സ സൗകര്യങ്ങള്‍ നല്‍കുന്നതിനും ഫണ്ട് പ്രയോജനപ്പെടുത്തും.
അതേസമയം ടാറ്റാസണ്‍സും ആയിരം കോടി രൂപയോളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയേക്കും. ചെയര്‍മാന്‍ ചന്ദ്രേശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ രാജ്യം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് അഭിമുഖീകിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പരം സഹകരണത്തോടെ ഗ്രൂപ്പിന്റെ നൈപുണ്യം പ്രയോജനപ്പെടുപത്തുമെന്നും ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.