ഗൗതം ഗംഭീര്‍ രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കും; ബിജെപി എംപി കൂടിയായ ഗൗതം ഗംഭീറിന്റെ പ്രഖ്യാപാനം സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുക്കുമ്പോള്‍

April 03, 2020 |
|
News

                  ഗൗതം ഗംഭീര്‍ രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കും; ബിജെപി എംപി കൂടിയായ ഗൗതം ഗംഭീറിന്റെ പ്രഖ്യാപാനം സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുക്കുമ്പോള്‍

കൊറോണ ഭീതിയില്‍ രാജ്യം നിശ്ചലമാവുകയും, സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍ ക്രിക്കറ്റ് താരവും, ബിജെപി എംപി കൂടിയായ ഗൗതം ഗംഭീര്‍ രണ്ട് വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശാസ നിധിയിലേക്ക് നല്‍കും.

1,965 പേരെ കൊറോണ വൈറസ് ബാധിക്കുകയും ഇതുവരെ 50 ല്‍ അധികം പേര്‍ മരിക്കുകയും ചെയ്ത  അണുബാധയ്‌ക്കെതിരായ സര്‍ക്കാര്‍ പോരാട്ടത്തില്‍ ഉദാരമായി സംഭാവന നല്‍കണമെന്നും കിഴക്കന്‍ ദില്ലി പാര്‍ലമെന്റ് അംഗം അഭ്യര്‍ത്ഥിച്ചു.

'ആളുകള്‍ ചോദിക്കുന്നു അവരുടെ രാജ്യത്തിന് അവര്‍ക്കായി എന്തുചെയ്യാന്‍ കഴിയും. യഥാര്‍ത്ഥ ചോദ്യം നിങ്ങളുടെ രാജ്യത്തിനായി നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്നതാണ്? എന്റെ 2 വര്‍ഷത്തെ ശമ്പളം ഞാന്‍ സംഭാവന ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്സഭയില്‍ കിഴക്കന്‍ ദില്ലിയെ പ്രതിനിധീകരിച്ച് ഗംഭീര്‍ തിങ്കളാഴ്ച സര്‍ക്കാര്‍ ആശുപത്രികളിലെ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്കായി എംപി ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് ഫണ്ടില്‍ (എംപിഎല്‍ഡി) നിന്ന് 50 ലക്ഷം രൂപയും അനുവദിച്ചു.  

Related Articles

© 2025 Financial Views. All Rights Reserved