
ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ടാകുമെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി കാരണം സാമ്പത്തിക മാന്ദ്യവും തൊഴില്‍ പ്രതിസന്ധിയും ഉണ്ടാകുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയൊന്നും സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയില്‍ അപ്രതീക്ഷിത വളര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബ്രെക്‌സിറ്റ് മൂലം രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിട്ടും ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ചയുണ്ടായി. ഡിസംബര്‍ മുതല്‍ ഫിബ്രുവരി വരെയുള്ള മൂന്ന് മാസത്തിനിടയില്‍ 0.3 ശതമാനമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. ബ്രിട്ടന്‍ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച 0.2 ശതമാനമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടന്റെ ഉത്പാദന വളര്‍ച്ച 2018 ഏപ്രില്‍ മാസം മുതല്‍ റെക്കോര്‍ഡ് വേഗത്തിലാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അഭിപ്രായപ്പെടുന്നത്.
ബ്രിട്ടന്റെ ഉത്പാദന വളര്‍ച്ചയിലും നേട്ടമുണ്ടായതായി കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നു. ഉത്പാദന വളര്‍ച്ച 0.9 ശതമാനമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപം വര്‍ധിച്ചതും ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകിയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം പ്രതിമാസ വളര്‍ച്ചയിലും വന്‍നേട്ടമുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. പൂജ്യം ശതമാനത്തില്‍ നിന്ന് 0.2 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഉത്പാദന വളര്‍ച്ച 2018 സെപ്റ്റംബര്‍ മുതല്‍ 0.2 ശതമാനം വളര്‍ച്ചയുണ്ടായി 0.4 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മൂന്ന് മാസത്തിനിടയില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉത്പദന മേഖലയില്‍ ഉണ്ടായിട്ടുള്ളത്.