
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മൂന്നാം പാദത്തില്‍ വളര്‍ച്ച 6.6 ശതമാനമായി കുറഞ്ഞു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ) പുറത്തുവിട്ട കണക്കുകള്‍ ഫെബ്രുവരി 28 ന് പുറത്തുവിട്ടു.
2018-19 കാലയളവില്‍ ക്യു 1, ക്യു 2 എന്നിവയുടെ ജിഡിപി വളര്‍ച്ചാനിരക്ക് യഥാക്രമം 8.0 ശതമാനവും 7.0 ശതമാനവുമാണ്. പ്രസ്താവന പ്രകാരം, 2017-18 കാലഘട്ടത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദന നിരക്ക് 7.2ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറഞ്ഞു.
മൊത്തം മൂല്യം ചേര്‍ത്ത് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണ്. രണ്ടാം പാദത്തില്‍ കാര്‍ഷിക മേഖല 4.2 ശതമാനം കൈവരിച്ചിരുന്നു. എന്നാല്‍ ക്യൂ3 വില്‍ 2.7 ശതമാനം മാത്രമേ വളര്‍ച്ച നേടിയിട്ടുള്ളു. നിര്‍മാണ മേഖലയില്‍ വളര്‍ച്ച 9.6 ശതമാനമാണ്. ഖനന മേഖലയിലെ വളര്‍ച്ച 1.3 ശതമാനമാണ്. വ്യാപാര, ഹോട്ടല്‍ മേഖല വളര്‍ച്ച 6.9 ശതമാനമായിരുന്നു.
സാമ്പത്തിക സേവന മേഖല 7.3 ശതമാനം വളര്‍ച്ച നേടി. ക്യു 2 ല്‍ ഇത് 7.2 ശതമാനമായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7.7 ശതമാനം ജിഡിപി വളര്‍ച്ച നിരക്ക് (മൊത്ത ആഭ്യന്തര ഉല്‍പാദനം) പ്രകടിപ്പിച്ചിരുന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അറിയിച്ചു.