
ദില്ലി:പ്രാദേശിക വില്‍പ്പനക്കാരെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലെയ്‌സ്. ഇതിനായി ജെ സംവാദ് എന്ന ദ്വിമാസ പ്രചരണ പരിപാടികളാണ് ആരംഭിക്കുന്നത്. എംഎസ്എംഇ മേഖലകളിലെ സംരംഭകരുമായി ചര്‍ച്ച നടത്തി അവരെ ജെമ്മില്‍ രജിസ്ട്രര്‍ ചെയ്യിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയുടെ ചെറിയ നഗരങ്ങളിലെ കരകൗശല വിദഗ്ധര്‍,ഉല്‍പ്പാദകര്‍,വ്യാപാരികള്‍ ,ചെറുകിട സംരംഭങ്ങള്‍ എന്നിവയെ ഫ്‌ളിപ്പ്കാര്‍ട്ട് മോഡലില്‍ ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമുകളിലേക്ക് എത്തിച്ച് വ്യാപാരം വര്‍ധിപ്പിക്കാനുള്ള സ്ട്രാറ്റജികളാണ് തയ്യാറാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍തലത്തിലുള്ള പ്രോഗ്രാമായതിനാല്‍ വില്‍പ്പനയും വാങ്ങലുമൊക്കെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ സാധിക്കും. 2016ലാണ് പൊതുസംഭരണ പ്ലാറ്റ്‌ഫോം ആയ ജെം സര്‍ക്കാര്‍ ആരംഭിച്ചത്.നിലവില്‍ പൊതുമേഖല കമ്പനികള്‍ , സര്‍ക്കാര്‍ വകുപ്പുകള്‍,സര്‍ക്കാര്‍ സംഘടനകള്‍ എന്നിവയ്ക്കാണ് ജെമ്മില്‍ രജിസ്ട്രര്‍ ചെയ്ത സ്വകാര്യ സംരംഭകരില്‍ നിന്ന് പര്‍ച്ചേസിനുള്ള അനുമതി. നിലവില്‍ 3.1 ലക്ഷം സംരംഭകരാണ് ജെമ്മിലുള്ളത്. മൊത്തവ്യാപാരമൂല്യത്തില്‍ 41,364 കോടിരൂപയുടെ 29.18 ലക്ഷം ഓര്‍ഡറുകള്‍ ജെം ഇതുവരെ നടത്തിയിട്ടുണ്ട്. ഈ ഇ-കൊമേഴ്‌സ് പോര്‍ട്ടലില്‍ പതിനഞ്ച് ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളും ഇരുപതിനായിരത്തോളം സേവനങ്ങളും ലഭ്യമാണ്. ഈ പോര്‍ട്ടല്‍ വരുംകാലങ്ങളില്‍ കരാറുകാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുനല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.