എംഎസ്എംഇ, വനിതാ സ്വാശ്രയസംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവക്ക് വര്‍ദ്ധിച്ച വിപണി സാധ്യത നല്‍കാന്‍ ജിഇഎം

June 17, 2021 |
|
News

                  എംഎസ്എംഇ, വനിതാ സ്വാശ്രയസംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവക്ക് വര്‍ദ്ധിച്ച വിപണി സാധ്യത നല്‍കാന്‍ ജിഇഎം

ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍, വനിതാ സ്വാശ്രയസംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിപണന സംഘങ്ങള്‍ക്ക് 'ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ്' (ജിഇഎം) വഴി വര്‍ദ്ധിച്ച വിപണി സാധ്യത നല്‍കുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറി ഡോ. അനുപ് വാധവന്‍ പറഞ്ഞു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി ശക്തിപ്പെടുത്തുന്നതിനോടൊപ്പം, പ്രാദേശിക സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റ് നയ പരിപാടികള്‍ക്ക് ജിഇഎം ഊന്നല്‍ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 നിലവില്‍ ജിഇഎമ്മില്‍ 6,90,000 എംഎസ്ഇ വില്‍പ്പനക്കാരും സേവന ദാതാക്കളുമുണ്ട്. ജിഇഎമ്മിലെ മൊത്തം വിപണന മൂല്യത്തിന്റെ 56 ശതമാനത്തിലധികം ഇവയാണ് സംഭാവന ചെയ്യുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201920) മുതല്‍ ജിഇഎം പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത എംഎസ്ഇ-കളുടെ എണ്ണം 62% വര്‍ദ്ധിച്ചു. ഇത് ഒരു വലിയ നേട്ടമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 3000 എംഎസ്എംഇകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ, എല്ലാ എംഎസ്എംഇ വ്യാപാരങ്ങള്‍ക്കും ആയി, എംഎസ്എംഇ മന്ത്രാലയം പുതിയ 'ഉദ്യം' രജിസ്‌ട്രേഷന്‍ പദ്ധതി ആരംഭിച്ചു. ജിഇഎം പോര്‍ട്ടലില്‍ സ്വയം രജിസ്‌ട്രേഷനായി വ്യാപാരികളില്‍ നിന്നും സമ്മതം വാങ്ങുന്നതിനുള്ള വ്യവസ്ഥ പുതിയ രജിസ്‌ട്രേഷന്‍ ഫോമിലുണ്ട്. 2021 മെയ് 31 വരെയുള്ള കണക്കനുസരിച്ച്, 18,75,427 വെണ്ടര്‍മാര്‍ ജിഇഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതില്‍ 6,98,178 പേര്‍ എംഎസ്ഇകളാണ് ഉള്ളത്.

എംഎസ്എംഇ വില്‍പ്പനക്കാര്‍ക്ക് ഇന്‍സ്റ്റന്റ് വായ്പ ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷനുമായി ജെഇഎം 'വോക്കല്‍ ഫോര്‍ ലോക്കല്‍' സംരംഭത്തിലൂടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്, ജിഇഎമ്മിലെ എല്ലാ വില്‍പനക്കാരും പുതിയ ഉല്‍പ്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉത്ഭവ രാജ്യം (ഇീൗിൃ്യേ ീള ഛൃശഴശി) ചേര്‍ക്കുന്നത് ഗവണ്‍മെന്റ് നിര്‍ബന്ധമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, 2019 നവംബര്‍ 15 ന് പ്രഖ്യാപിച്ച ആഗോള അംഗീകാരമുള്ള 10 സ്റ്റാര്‍ട്ടപ്പ് ഉപ-മേഖലകള്‍ക്ക് കീഴില്‍ അവരുടെ നൂതന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് 'ജി ഇ എം' ഒരു പ്രത്യേക പ്ലാറ്റ്‌ഫോം നല്‍കുന്നു. നിലവില്‍ 9,980 സ്റ്റാര്‍ട്ടപ്പുകള്‍ ജിഇഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read more topics: # MSME, # ജിഇഎം, # GeM,

Related Articles

© 2024 Financial Views. All Rights Reserved