
കൊച്ചി: ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇക്കോസിസ്റ്റത്തിന് സമഗ്രമായ സേവനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ കെഎഫ്ഐഎന്‍ ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 2,400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജനറല്‍ അറ്റ്ലാന്റിക് സിംഗപ്പൂര്‍ ഫണ്ട് പിടിഇയുടെ 2,400 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയ്ക്ക് ഉള്ളത്. ഇക്വിറ്റി ഓഹരികളുടെ മുഖവില 10 രൂപയാണ്. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ജെപി മോര്‍ഗന്‍ ഇന്ത്യ, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഫറീസ് ഇന്ത്യ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.