
ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന് 100 ദിവസം ബാക്കി നില്‍ക്കയാണ് സര്‍ക്കാര്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികപരമായി പിറകോട്ട് നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിരക്ക് കൂട്ടുന്നത്. ജോലിയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും 8 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് സംവരണത്തിന് യോഗ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പ്രധാന നിയമം.
ബില്ല് ഇന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. അതേ സമയം 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന സുപ്രീം കോടതി നിയമവുമുണ്ട്. എന്നാല്‍ 10 ശതമാനം കൂടി സംവരണം ഏര്‍പ്പെടുത്തുന്നതോടെ 60 ശതമാനമാകുമെന്നാണ് വിലയിരുത്തുന്നത്.
സംവരണം നടപ്പിലാക്കുന്നത് ദാരിദ്ര്യം ഇല്ലാതാക്കാന്‍ വേണ്ടിയാണ്. സാമ്പത്തിക അടിസ്ഥാനത്തിലല്ല എന്നാണ് വിലയിരുത്തുന്നത്.എന്നാല്‍ 8 ലക്ഷംത്തിന് താഴെ വരുമാനമെന്ന് സര്‍ക്കാര്‍ നിബന്ധന സംവരണത്തിന് കൂടുതല്‍ യോഗ്യമല്ല എന്നാണ് വിലയിരുത്തുുന്നത്.