ജിയോജിത് അറ്റാദായം 26 ശതമാനം വര്‍ധിച്ച് 40 കോടി രൂപയായി

January 31, 2022 |
|
News

                  ജിയോജിത് അറ്റാദായം 26 ശതമാനം വര്‍ധിച്ച് 40 കോടി രൂപയായി

കൊച്ചി: രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 39.76 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 31.50 കോടിരൂപയായിരുന്നു 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം.

കമ്പനിയുടെമൊത്തം വരുമാനം 129.58 കോടി രൂപയായി വര്‍ധിച്ചു. 24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 104.61 കോടി രൂപയായിരുന്നു മൊത്തംവരുമാനം. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം മുന്‍വര്‍ഷത്തെ 40.63 കോടി രൂപയില്‍ നിന്ന്  52.14 കോടി രൂപയിലെത്തി. 28 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പതുമാസം118.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 89.3 കോടി രൂപയായിരുന്നു കമ്പനി നേടിയ അറ്റാദായം. മൊത്ത വരുമാനം 304.26 കോടി രൂപയില്‍ നിന്ന് 377.78 കോടി രൂപയായി വര്‍ധിച്ചു. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം 117.45 കോടിരൂപയില്‍ നിന്ന് വര്‍ധിച്ച് 156.16 കോടിരൂപയായി. ജിയോജിത്തിന് നിലവില്‍ 11.5 ലക്ഷത്തിലധികം  ഇടപാടുകാരുണ്ട്. 64,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved