ഇനി ചിപ്‌സിനോടൊപ്പം സൗജന്യ ഇന്റര്‍നെറ്റും; പെപ്സികോ ഇന്ത്യയുമായി എയര്‍ടെല്‍ കൈകോര്‍ക്കുന്നു

September 02, 2020 |
|
News

                  ഇനി ചിപ്‌സിനോടൊപ്പം സൗജന്യ ഇന്റര്‍നെറ്റും; പെപ്സികോ ഇന്ത്യയുമായി എയര്‍ടെല്‍ കൈകോര്‍ക്കുന്നു

ഉപയോക്താക്കള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ നല്‍കുന്നതിന് എയര്‍ടെല്‍ പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവരുന്നു. പെപ്സികോ ഇന്ത്യയുമായി ഇതു സംബന്ധിച്ച ഒരു പങ്കാളിത്തത്തില്‍ എയര്‍ടെല്‍ ഏര്‍പ്പെട്ടു. ഉപയോക്താക്കള്‍ ഓരോ തവണയും ലേയ്സ്, കുര്‍ക്കുരെ, അങ്കിള്‍ ചിപ്പുകള്‍, ഡോറിറ്റോ തുടങ്ങി പെപ്സികോയുടെ ഭക്ഷ്യയോഗ്യമായ സാധനങ്ങള്‍ വാങ്ങുമ്പോഴെല്ലാം അവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ നല്‍കും. അതു കൊണ്ടു തന്നെ ഇതു വാങ്ങുമ്പോള്‍, പാക്കറ്റില്‍ നല്‍കുന്ന കൂപ്പണ്‍ പരിശോധിക്കാന്‍ മറക്കരുത്.

10 രൂപ വിലമതിക്കുന്ന ചിപ്സുകള്‍ വാങ്ങുകയാണെങ്കില്‍, 1 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കും. അതുപോലെ, 20 രൂപയ്ക്ക് വാങ്ങുകയാണെങ്കില്‍, 2 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കും. എന്നാലും, സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതിന്, ആദ്യം ഒരു എയര്‍ടെല്‍ വരിക്കാരനാകണം. സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതിന്, ഉപയോക്താവ് പാക്കറ്റിന്റെ പുറകില്‍ നല്‍കിയിട്ടുള്ള സൗജന്യ റീചാര്‍ജ് കോഡ് തിരയേണ്ടതുണ്ട്. കോഡ് കണ്ടുപിടിച്ച് എയര്‍ടെല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്ത് തുറക്കുക, തുടര്‍ന്ന് മൈ കൂപ്പണ്‍ എന്ന വിഭാഗത്തില്‍ കോഡ് നല്‍കുക.

ഈ ഡേറ്റയ്ക്ക് മൂന്ന് ദിവസം വാലിഡിറ്റിയുണ്ടാകും. 'എയര്‍ടെല്ലില്‍, ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച നെറ്റ്വര്‍ക്ക് അനുഭവം വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ അതീവ തല്‍പരരാണ്. ഞങ്ങളുടെ അവാര്‍ഡ് നേടിയ 4 ജി ഡാറ്റ സേവനങ്ങള്‍ അനുഭവിക്കാന്‍ അവരുടെ എല്ലാ ഉപഭോക്താക്കളെയും സഹായിക്കുന്നതിന് പെപ്സികോ ഇന്ത്യയുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് ഭാരതി എയര്‍ടെല്ലിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശശ്വത് ശര്‍മ പറഞ്ഞു.  എയര്‍ടെല്ലിന്റെ നെറ്റ്വര്‍ക്കിലെ ഓരോ ഉപയോക്താവിന്റെയും ശരാശരി മൊബൈല്‍ ഡാറ്റ ഉപഭോഗം 16.3 ജിബിയായി വര്‍ദ്ധിച്ചതായി ഇവര്‍ പറഞ്ഞു, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനവാണിത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved