
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ലഭിച്ച സമ്മാനങ്ങളാണ് ലേലം ചെയ്യാന്‍ പോകുന്നത്. 2,700 സമ്മാനങ്ങളാണ് ഇത്തരത്തില്‍ ലേലം ചെയ്ത് വന്‍തുക സമാഹരിക്കാന്‍ പോകുന്നതെന്നാണ് വിവരം. സമ്മാനങ്ങളായി ലഭിച്ചതില്‍ ഭൂരിഭാഗവും ഛായചിത്രങ്ങളാണെന്നാണ് വിവരം. സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, ഗാന്ധിജി, മോദി എന്നീ ചിത്രങ്ങളാണ് ഇത്തരത്തില്‍ സമ്മാനമായി ലഭിച്ചത്. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്റര്‍ രൂപകല്‍പ്പന ചെയ്ത ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നത്.
സില്‍ക്ക്, കമ്പിളി, കണ്ണാടി, ഗോള്‍ഡന്‍ പ്ലേറ്റ് എന്നിവകൊണ്ട് നിര്‍മ്മിച്ചവ സമ്മാനങ്ങളാണ് ഭൂരിഭാഗവും. സമ്മാനങ്ങളുടെ കൂട്ടത്തില്‍ പ്രതിമകളുണ്ട്്. വിവിധ നേതാക്കളുടെ പ്രതിമകളാണ് അക്കൂട്ടത്തിലുള്ളത്. ലേലത്തിലൂടെ ഏകദേശം 93.42 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. അതേസമയം ലേലത്തിലൂടെ ലഭിച്ച എന്തിന് വേണ്ടി ചിലവഴിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
200 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് ലേലത്തിലൂടെയുള്ള അടിസ്ഥാന വില.വിദഗ്ധരുടെ സംഘമാണ് അടിസ്ഥാന ലേലത്തുക നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ ജനുവരിയില്‍ മോദിയുടെ 1800 സമ്മാനങ്ങള്‍ ലേലം ചെയ്തിരുന്നു. ബിഎംഡബ്ല്യുവിന്റെ തടികൊണ്ടുള്ള പകര്‍പ്പാണ് ജനുവരിയിലെ ലേലത്തില്‍ വിറ്റ ഏറ്റവും വിലയേറിയ സമ്മാനം. ഈ സമ്മാനം ലേലത്തിലൂടെ അഞ്ച് ലക്ഷം രൂപ വരെ നേടിയെടുത്തിട്ടുണ്ട്.