
ഒറ്റ ദിവസം കൊണ്ട് ഡെറ്റ് ഫണ്ട് നിക്ഷേപകര്‍ക്ക് ലഭിച്ചത് രണ്ടു ശതമാനത്തോളം നേട്ടം. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായത്തില്‍ ചൊവാഴ്ച 17 ബേസിസ് പോയന്റിന്റെ കുറവുണ്ടായതാണ് ഡെറ്റ് ഫണ്ടുകള്‍ നേട്ടമാക്കിയത്. വര്‍ധിച്ചുവരുന്ന ആദായം കുറച്ച് കടമെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് മൂന്നുമാസത്തിനിടെ സര്‍ക്കാര്‍ സെക്യൂരിറ്റികലുടെ ആദായത്തില്‍ കാര്യമായ ഇടിവുണ്ടായത്.
10 വര്‍ഷകാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായം 6.117ശതമാനത്തില്‍നിന്ന് 5.944ശതമാനമായാണ് കുറഞ്ഞത്. സ്വാഭാവികമായും ഇതിന്റെ വിപരീത ദിശയിലാണ് ഡെറ്റ് ഫണ്ടുകളില്‍ നേട്ടം പ്രതിഫലിക്കുക. ഇതേതുടര്‍ന്നാണ് ഡൈനാമിക് ബോണ്ട് ഫണ്ട്, ഗില്‍റ്റ് ഫണ്ട്, ലോങ് ടേം ബോണ്ട് ഫണ്ട് എന്നീ വിഭാഗങ്ങളിലുള്ള ഡെറ്റ് ഫണ്ടുകള്‍ക്ക് പ്രയോജനം ലഭിച്ചത്. നിപ്പോണ്‍ ഇന്ത്യ നിവേശ് ലക്ഷ്യ ഫണ്ടാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 1.85ശതമാനം.
മറ്റ് ഫണ്ടുകള്‍
എസ്ബിഐ ഡൈനാമിക് ബോണ്ട് ഫണ്ട്: 1.73%
എസ്ബിഐ ഗില്‍റ്റ് ഫണ്ട്: 1.64%
കൊട്ടക് ഗില്‍റ്റ് ഇന്‍വെസ്റ്റ്മെന്റ്: 1.59%
കൊട്ടക് ഗില്‍റ്റ് ഇന്‍വെസ്റ്റ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് ട്രസ്റ്റ് പ്ലാന്‍: 1.59%
യുടിഐ ഗില്‍റ്റ് ഫണ്ട്: 1.58%
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഗില്‍റ്റ് ഫണ്ട്: 1.56%
ടാറ്റ ഗില്‍റ്റ് സെക്യൂരിറ്റീസ് ഫണ്ട്: 1.54%
നിപ്പോണ്‍ ഇന്ത്യ ഡൈനാമിക് ബോണ്ട് ഫണ്ട്: 1.51%
ഡിഎസ്പി ഗവ.സെക്യൂരിറ്റീസ് ഫണ്ട്: 1.47%