
മുംബൈ: ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ലിമിറ്റിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ജൂലൈ 27 ന് ആരംഭിച്ച് ജൂലൈ 29 ന് അവസാനിക്കും. ഓഫറിന്റെ പ്രൈസ് ബാന്‍ഡ് ഇക്വിറ്റി ഷെയറിന് 695 മുതല്‍ 720 രൂപ വരെയായാണ് നിശ്ചയിച്ചിട്ടുളളത്. കുറഞ്ഞത് 20 ഇക്വിറ്റി ഷെയറുകള്‍ക്കും അതിനുശേഷം 20 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങള്‍ക്കുമായി അപേക്ഷിക്കാം.
1060 കോടി രൂപയുടെ പുതിയ ഓഹരികളും ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ 6.30 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ. ഇഷ്യു വിലയുടെ അപ്പര്‍ ബാന്‍ഡില്‍ കമ്പനി ഏകദേശം 1513.60 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.