
ലോക വ്യോമയാന മേഖല 28 ബില്യണ്‍ ഡോളര്‍ ലാഭം ഈ വര്‍ഷം നേടുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട നിഗമാനം നടത്തിയത്. അതേസമയം ഐഎടിഎ നേരത്തെ നടത്തിയ നിരീക്ഷണത്തില്‍ 35.6 ബില്യണ്‍ ഡോളര്‍ വ്യോമയാന വ്യവസായിക മേഖല ലാഭം നേടുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ലാഭം വെട്ടിക്കുറച്ചുകൊണ്ടുള്ള പുതിയ അഭിപ്രായമാണ് ഐഎടിഎ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇന്ധന വില വര്‍ധിച്ചതും, അഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ കുറവും, ആഗോളതലത്തിലെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയുമാണ് ലാഭത്തില്‍ കുറവ് വരുന്നതിന് കാരണം. 209 എയര്‍ലൈനുകള്‍ അംഗങ്ങളായിട്ടുള്ള ഐഎടിയുടെ റിപ്പോര്‍ട്ടിലൂടെ ലാഭത്തില്‍ കുറവുണ്ടാകുമെന്ന വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്. ചെലവിടലില്‍ 7.4 ശതമാനം വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലാണ് ഐഎടി കണക്കാക്കുന്നത്. വ്യോമയാന മേഖലയുടെ ഇന്ധന ചിലവ് 206 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നും അഭിപ്രായങ്ങളുണ്ട്. 25 ശതമാനം തുക ഇന്ധനത്തിനായി ചിലവാക്കേണ്ടി വരും.
എണ്ണ വിലയില്‍ വര്‍ധനവുണ്ടാകുമെന്നും ഐഎടിഎ വിലയിരുത്തി. എണ്ണ വില ബാരലിന് 87.5 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ്-ചൈന വ്യാപാര തര്‍ക്കം കാരണം വ്യോമയാന വ്യാവസായിക മേഖലയുടെ ലാഭത്തിലും വരുമാനത്തിലും കുറവുണ്ടാകമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 889 ബില്യണ്‍ ഡോളറാണ് ഇ വര്‍ഷം വ്യോമയാന യാത്രക്കാര്‍ ചിലവാക്കുന്ന തുകയെന്നാണ് എഐടിഎ പ്രതിനിധികളുടെ വിലയിരുത്തല്‍.